SignIn
Kerala Kaumudi Online
Tuesday, 04 August 2026 9.12 PM IST

രാജ്യത്തെ സംരക്ഷിക്കാൻ എതറ്റംവരെയും പോകുമെന്ന് കേന്ദ്രം: പ്രതികരണം അതിർത്തിയിലെ പാക് ആയുധവിന്യാസത്തിന് പിന്നാലെ

READ ENGLISH VERSION

india
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഇന്ത്യ-പാക് അതി‌ർത്തിയിൽ പാകിസ്ഥാൻ 250 ചൈനീസ് നിർമ്മിത ഹോവിറ്റ്സർ പീരങ്കികൾ വിന്യസിച്ചതിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തിന്റെ സുരക്ഷയും താൽപ്പര്യവും സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് കേന്ദ്രം വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ സംസാരിക്കവെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്നും രാജ്യത്തെ സംരക്ഷിക്കാൻ സൈന്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. ചൈനയുടെ നോറിൻകോ നിർമ്മിക്കുന്ന എസ്എച്ച്-15 155 എംഎം ഹോവിറ്റ്സറുകൾ ദീർഘദൂര ആക്രമണശേഷിയുള്ള ആധുനിക പീരങ്കികളാണ്. രാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിലുള്ള ഗുജ്റൻവാല, സിയാൽകോട്ട്, ജലാൽപൂർ, ജട്ടാൽ എന്നീ മേഖലകളിലാണ് ഇവ വിന്യസിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

അതേസമയം, അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയും സുരക്ഷാ സംവിധാനങ്ങൾ നവീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നാണ് വിവരം. മേഖലയിലെ സൈനിക സന്തുലിതാവസ്ഥ നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. എം777 അൾട്രാ-ലൈറ്റ് ഹോവിറ്റ്സർ, കെ-9 വജ്ര, സ്വദേശീയമായി വികസിപ്പിച്ച ധനുഷ്, വരാനിരിക്കുന്ന എടാഗ്സ് പീരങ്കി എന്നിവ രാജ്യത്തെ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ ഇതിനകം തന്നെ സജ്ജമാക്കിയിട്ടുണ്ട്.

English Summary

Pakistan deploys Chinese-made howitzers along the border; India says it will go to any extent to protect the nation. The move has heightened tensions between the two countries, while India has reaffirmed its commitment to safeguarding its sovereignty and national security.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTHAN, CHINESE HOWITZERS, INDIA, INDIA PAKISTHAN ISSUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360