SignIn
Kerala Kaumudi Online
Thursday, 23 July 2026 11.19 PM IST

വിമാനക്കമ്പനി നടത്തിപ്പിലേക്കും ചുവട് വയ്ക്കാന്‍ അദാനി? നീക്കം തെറ്റായ പ്രവണതയെന്ന് ഇന്‍ഡിഗോ

indigo

ന്യൂഡല്‍ഹി: സ്വന്തമായി വിമാനക്കമ്പനി ആരംഭിക്കാന്‍ അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വിമാനത്താവളങ്ങളുടെ നടത്തിപ്പികാര്‍ക്ക് വിമാനക്കമ്പനികള്‍ ആരംഭിക്കാനോ ഓഹരി പങ്കാളിത്തമോ നല്‍കുന്നത് വ്യോമയാന മേഖലയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഇന്‍ഡിഗോ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാഹുല്‍ ഭാട്ടിയ പ്രതികരിച്ചത്. വിമാനക്കമ്പനികളുടെ നടത്തിപ്പ് ചുമതലയുള്ള അദാനിക്ക് ചട്ടങ്ങളില്‍ ഇളവ് വരുത്തി വിമാനക്കമ്പനി നടത്തിപ്പിന് അനുവാദം നല്‍കാന്‍ നീക്കം നടക്കുന്നുവെന്നാണ് അഭ്യൂഹം.


വിമാനത്താവള നടത്തിപ്പുകാര്‍ വിമാനക്കമ്പനികള്‍ നടത്തുന്നതിന് ആഗോളതലത്തില്‍ മറ്റ് മാതൃകകളില്ലെന്ന് രാഹുല്‍ ഭാട്ടിയ ചൂണ്ടിക്കാട്ടി. നിലവിലെ വാര്‍ത്തകളില്‍ സത്യമുണ്ടെങ്കില്‍, അത് വ്യോമയാന മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഒരേ സമയം വിമാനത്താവളവും വിമാനക്കമ്പനിയും ഒരാളുടേയോ ഒരു ഗ്രൂപ്പിന്റെയോ ഉടമസ്ഥതയിലായാല്‍ മറ്റ് വിമാനക്കമ്പനികള്‍ക്ക് തുല്യമായ പരിഗണനയോ നീതിപൂര്‍വമായ മത്സര അന്തരീക്ഷമോ ലഭിക്കാതെ പോകാന്‍ സാദ്ധ്യതയുണ്ടെന്ന് രാഹുല്‍ ഭാട്ടിയ ആശങ്ക പങ്കുവച്ചു.

വിമാനക്കമ്പനികളിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇളവ് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ നിയമപ്രകാരം വിമാനത്താവള നടത്തിപ്പുകാര്‍ക്ക് വിമാനക്കമ്പനികളില്‍ ഓഹരി സ്വന്തമാക്കുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്. അതേസമയം, കേന്ദ്ര വ്യോമയാന മന്ത്രാലയമോ അദാനി ഗ്രൂപ്പോ ഇതുവരെ ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADANI, INDIGO, AIRLINE, RULE CHANGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360