SignIn
Kerala Kaumudi Online
Thursday, 23 July 2026 5.26 PM IST

ട്രെയിനുകൾ റദ്ദാക്കി, കേരളത്തിൽ നിന്നുള്ളവ വഴിതിരിച്ചുവിട്ടു; ഗുജറാത്തിലും മഹാരാഷ്‌ട്രയിലും അതിശക്തമായ മഴ

READ ENGLISH VERSION
rain
ശക്തമായ മഴയിൽ മഹാരാഷ്‌ട്രയിലുണ്ടായ വെള്ളക്കെട്ട്

മുംബയ്: ഗുജറാത്തിലും മഹാരാഷ്‌ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി - അമൃതസർ എക്‌സ്‌പ്രസ്, തിരുവനന്തപുരം സെൻട്രൽ - നിസാമുദ്ദീൻ എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളാണ് പൻവേലിൽ നിന്ന് വഴിതിരിച്ചുവിട്ടത്. ഇവ ജൽഗാവ് - പാൽധി - ഉദ്‌ന വഴി സൂറത്തിലെത്തും. അതേസമയം, സൂറത്തിൽ നിന്നുള്ള ആറ് ട്രെയിനുകൾ പൂർണമായും നിരവധി സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരിക്കുകയാണ്. മണ്ണിടിച്ചിലും ട്രാക്കിൽ വെള്ളം കയറിയതുമാണ് കാരണം.

ഗുജറാത്തിലെ 20 ജില്ലകളിലും മഹാരാഷ്‌ട്രയിലെ അഞ്ച് ജില്ലകളിലും റെഡ് അലർട്ടാണ്. മുംബയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. വരും മണിക്കൂറിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

English Summary

Heavy rains in Gujarat and Maharashtra have severely disrupted train services and submerged low-lying areas. Kerala-originating trains were diverted, and six trains from Surat cancelled due to landslides and waterlogging. Red alerts are active in 25 districts across both states, including Mumbai. Weather authorities forecast more intense rain and wind.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GUJARAT HEAVY RAIN, MAHARASHTRA RAINFALL, TRAIN CANCELLATIONS INDIA, KERALA TRAINS DIVERTED, INDIAN RAILWAYS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360