SignIn
Kerala Kaumudi Online
Thursday, 23 July 2026 1.22 PM IST

മഴയത്തും പതറിയില്ല, പൊലീസ് വാനിന് കുറുകെനിന്ന് പ്രതിഷേധം; വൈറലായി യുവതിയുടെ ദൃശ്യങ്ങൾ

riya-yadav
പൊലീസ് വാഹനം തടഞ്ഞുനിർത്തുന്ന യുവതി

മുംബയ്‌: നീറ്റ് പരീക്ഷാക്രമക്കേടുകൾക്കെതിരെ മുംബയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പൊലീസ് വാൻ തടഞ്ഞുനിർത്തിയ ഒരു യുവതിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് . റിയ യാദവെന്ന യുവതിയാണ് പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പൊലീസ് വാനിന് മുന്നിൽ പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ യുവതിക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

ദാദറിലെ ശിവാജി പാർക്കിന് സമീപം നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് ഹൂഡിയും ക്യാപും ധരിച്ചെത്തിയ റിയാ യാദവ് പൊലീസ്‌ വാഹനത്തിന് മുന്നിലേക്ക് കയറിനിന്നത്. മഴപെയ്യുന്നുണ്ടെങ്കിലും അവർ പ്രതിഷേധത്തിൽനിന്ന് മാറിനിന്നില്ല.

തുടർന്ന് അവിടെയുണ്ടായിരുന്ന മറ്റ് പ്രതിഷേധക്കാരും വാഹനത്തിന് മുന്നിലേക്ക് അണിനിരന്നത് വാഹനത്തിനുള്ളിൽ തടവിലാക്കപ്പെട്ടവർക്ക് പുറത്തുകടക്കാൻ വഴിയൊരുക്കിയെന്നാണ് റിപ്പോർട്ട്.

പൊലീസ് അവരുടെ ഉത്തരവാദിത്തം ശരിയായ രീതിയിൽ നിർവഹിക്കുന്നില്ല. അവർ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെങ്കിൽ പൗരന്മാർക്കായി ഞങ്ങൾ ആ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് റിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. താൻ വിദ്യാർത്ഥിനിയല്ലെങ്കിലും വിദ്യാർത്ഥികൾക്കൊപ്പമാണെന്ന് അവർ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതിനെയും റിയ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

ഡൽഹിയിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുംബയിൽ മൂന്നാം ദിവസവും പ്രതിഷേധം തുടരുകയാണ്. പരീക്ഷാ ക്രമക്കേടുകൾക്കും ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾക്കുമെതിരെ വിവിധ രാഷ്‌‌ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും സാമൂഹിക പ്രവർത്തകരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്.

English Summary

Actor and entrepreneur Rhiya Yadav went viral after she blocked a police van during student protests in Mumbai, demanding action over alleged examination irregularities. Standing in the rain, she stopped the vehicle carrying detained protesters and said citizens must take responsibility when authorities fail. The protests in Mumbai were held in solidarity with students opposing Union Education Minister Dharmendra Pradhan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP PROTEST, NEET QUESTION PAPER LEAK, MUMBAI POLIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360