ന്യൂഡൽഹി: കൊവിഡ് ലോക്ഡൗൺ കാലത്ത് റോഡിൽ നിന്നത് കുറ്റകൃത്യമല്ലെന്ന് ഡൽഹി ഹൈക്കോടതി. ലോക്ഡൗൺ നിർദ്ദേശം ലംഘിച്ചെന്ന് ആരോപിച്ച്,
2020 മാർച്ചിൽ നിരത്തിൽ നടക്കാനിറങ്ങിയ അനുപം സാഹുവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം. സമ്പൂർണമായ യാത്രാവിലക്ക് അന്നുണ്ടായിരുന്നില്ല. ഈ കേസിൽ, ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടുവെന്ന് പരാതിയില്ലെന്നും ജസ്റ്റിസ് മധു ജെയിൻ വ്യക്തമാക്കി. അനുപം സാഹുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |