
ന്യൂഡല്‍ഹി: സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍. ഹമാസിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്ഥാനിലും ബംഗ്ലാദേശിലും വര്‍ദ്ധിച്ച് വരികയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി റൂവന്‍ അസര്‍ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിന് ഇടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ പലസ്തീന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഹമാസിന്റെ നീക്കങ്ങള്‍ പാകിസ്ഥാനിലും ബംഗ്ലാദേശിലും ശക്തമാണ്. നിലവില്‍ അവിടെ രഹസ്യ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഈ നീക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു മാതൃകയായി സ്വീകരിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ഇത് മറ്റ് രാജ്യങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്നും റൂവന്‍ അസര്‍ കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ കൂടുതല്‍ വ്യാപിക്കുന്നതിലെ ആശങ്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും കാര്യക്ഷമമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വ്യക്തിപരമായി താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി അമേരിക്കയ്ക്കും ഇറാനും ഇടയിലുള്ള മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്റെ ശ്രമങ്ങളെ ഇസ്രായേല്‍ വിശ്വാസത്തിലെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ നയതന്ത്ര നീക്കങ്ങള്‍ ഇസ്രായേല്‍ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം വ്യാക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |