
ന്യൂഡൽഹി: ബി.ഇ /ബി.ടെക് ദേശീയതല പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി ജനുവരി 22 മുതൽ 29 വരെ നടത്തിയ ജെ.ഇ.ഇ മെയിൻ 2025 സെഷൻ വൺ പേപ്പർ I ഫലം പ്രസിദ്ധീകരിച്ചു. 14 പേർ നൂറ് പെർസെന്റൈൽ നേടി. 99.99605 പെർസെന്റൈൽ നേടിയ അക്ഷയ് ബിജു ബി.എൻ കേരളത്തിൽ ഒന്നാമതെത്തി. ബി.ആർക് ഉൾപ്പെടുന്ന ജെ.ഇ.ഇ മെയിൻ പേപ്പർ 2 പരീക്ഷാഫലം പിന്നീട് പ്രസിദ്ധീകരിക്കും.
വെബ്സൈറ്റ് : jeemain.nta. nic.in
കോഴിക്കോട് ട്രഷറി ജൂനിയർ സൂപ്രണ്ട് എൻ. ബിജുവിന്റെയും ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ നിഷയുടെയും മകനാണ്. മാന്നാനം പ്ലസ് ടു സ്കൂൾ വിദ്യാർത്ഥിയായ അക്ഷയ് ബ്രില്യന്റ് സ്റ്റഡി സെന്റർ പാലായിലാണ് കോച്ചിംഗ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |