SignIn
Kerala Kaumudi Online
Saturday, 24 October 2026 2.09 AM IST

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ല; മംഗളൂരുവിൽ തടഞ്ഞുവച്ച മലയാളികളെ വിട്ടയച്ചു

malayalees

കാസർകോട്: കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ മംഗളൂരുവിൽ തടഞ്ഞുവച്ച മലയാളികളെ ക്വാറന്റീൻ സെന്ററിൽ നിന്ന് വിട്ടയച്ചു. ട്രെയിൻ മാർഗം മംഗളൂരുവിലെത്തിയ സ്ത്രീകളുൾപ്പടെയുള്ള അറുപതോളം യാത്രക്കാരെയായിരുന്നു തടഞ്ഞുവച്ചത്. പ്രതിഷേധം ഉയർന്നതോടെയാണ് ഇവരെ വിട്ടയച്ചത്.


യശ്വന്തപുർ - മംഗളൂരു എക്‌സ്‌പ്രസിൽ ഇന്നലെ വൈകിട്ട് മൂന്നിനെത്തിയ രോഗികളും വിദ്യാർത്ഥികളുമടക്കമുള്ളവരെയാണ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലെന്ന് പറഞ്ഞ് മംഗളൂരു പൊലീസ് തടഞ്ഞുവച്ചത്. ടെസ്റ്റ് നടത്താൻ സ്രവം എടുത്തശേഷം പരിശോധനാ ഫലം വരുന്നതുവരെ തടഞ്ഞുവയ്ക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID 19, MALAYALEES, QUARANTEEN CENTRE, MANGLOORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360