SignIn
Kerala Kaumudi Online
Tuesday, 01 September 2026 8.51 PM IST

അതീഖ് എന്ന അതിശയൻ

ateek-ahmad

#11,​000 കോടി ആസ്തി

കുതിരവണ്ടിക്കാരനായ പിതാവിന്റെ മകൻ. കുട്ടിക്കാലത്ത് ട്രെയിനിലെ കൽക്കരി മോഷ്ടിച്ച് വിറ്റ് കുറ്റകൃത്യങ്ങളുടെ തുടക്കം.

പിന്നീട് കോൺട്രാക്ടർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കൽ. റിയൽ എസ്റ്റേറ്റിലേക്ക് ചുവടുമാറ്റിയതോടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും പ്രവർത്തനശൈലിയായി. 11,​000 കോടി രൂപയുടെ ആസ്‌തിയുണ്ടെന്ന് അനൗദ്യോഗിക കണക്ക്.

#കേസുകൾ 100

കൊലപാതകവും തട്ടിക്കൊണ്ടു പോകലും അടക്കം നൂറിലേറെ കേസുകൾ. 54 കേസുകളിൽ വിചാരണ. പതിനേഴാം വയസിൽ ആദ്യ കേസിലും കൊലപാതകകുറ്റം. അതീഖിന്റെ സംഘത്തിൽ 144 പേർ. അതീഖിനൊപ്പം കൊല്ലപ്പെട്ട സഹോദരൻ അഷ്റഫിനെതിരെ 57 എഫ്.ഐ.ആറുകൾ.തട്ടിക്കൊണ്ടു പോകൽ കേസിൽ ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.

2005ൽ ബി.എസ്.പി. എം.എൽ.എ രാജു പാലിനെ വെടിവച്ചുക്കൊന്ന കേസിലും, ആ സംഭവത്തിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊലപ്പെടുത്തിയ കേസിലും പ്രതി.

പത്ത് ഹൈക്കോടതി ജഡ്‌ജിമാ‌‌ർ അതീഖിന്റെ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

#സ്വതന്ത്രനായി

രാഷ്ട്രീയത്തുടക്കം

1989ൽ അലഹബാദ് സിറ്റി വെസ്റ്റ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മൽസരിച്ച് ജയിച്ചു. പിന്നീട് സമാജ്‌വാദി പാർട്ടി,​ അപ്‌നാദൾ ടിക്കറ്റുകളിൽ മൽസരിച്ചു വിജയിച്ചു.അലഹബാദ് സിറ്റി വെസ്റ്റ് മണ്ഡലത്തിൽ നിന്ന് അഞ്ചുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2004ൽ ഫൂൽപുർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് എസ്.പി ടിക്കറ്റിൽ വിജയിച്ചു. ജവഹർ ലാൽ നെഹ്‌റു മത്സരിച്ചിരുന്ന മണ്ഡലമാണിത്.2008ൽ പൊലീസിന് മുൻപാകെ കീഴടങ്ങി. സമാജ്‌വാദി പാർട്ടിയിൽ നിന്ന് പുറത്തായി. അഖിലേഷ് യാദവ് അടുപ്പിച്ചിരുന്നില്ല.

2019ൽ ജയിലിൽ കിടന്ന് വാരണാസി ലോക്‌സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മൽസരിച്ചു. 855 വോട്ടുകൾ നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ATIQ AHAMED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360