SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.47 AM IST

ഡൽഹിയിൽ 47.7 ലക്ഷം പേർ പുറത്ത്

f

ന്യൂഡൽഹി: ഡൽഹിയിലെ തീവ്ര വോട്ട‌ർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയയുമായി ബന്ധപ്പെട്ട കരടുവോട്ടർപട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ 47.7 ലക്ഷം പേർ പുറത്ത്. 1.45 കോടി വോട്ടർമാരുണ്ടായിരുന്നത് 97.3 ലക്ഷമായി. 33 ശതമാനത്തോളം പേർ,അതായത് മൂന്നിൽ ഒരു വോട്ടർ പുറത്തായി. സ്ഥലംമാറി പോയവർ,മരിച്ചവർ,ഇരട്ടവോട്ട് തുടങ്ങിയവ പരിശോധിച്ചാണ് നടപടിയെന്ന് ‌ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അശോക് കുമാർ അറിയിച്ചു. പരാതിയുള്ളവർക്ക് രേഖകൾ സഹിതം 30 വരെ അപ്പീൽ സമർപ്പിക്കാം. അന്തിമ പട്ടിക നവംബർ 4ന് പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360