SignIn
Kerala Kaumudi Online
Tuesday, 01 September 2026 3.39 PM IST

ഇൻസ്റ്റയിൽ കാണുന്ന അശ്ലീല പരസ്യം, ക്ലിക്ക് ചെയ്താൽ 'പണി' ഉറപ്പ്; ആ അപകടത്തെക്കുറിച്ച് സർക്കാർ മുന്നറിയിപ്പ്

instagram
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: അടുത്ത കാലത്തായി സോഷ്യൽ മീഡിയ സ്‌ക്രോൾ ചെയ്യുന്ന എല്ലാവരും കാണുന്ന ഒന്നാണ് പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള അശ്ലീല വീഡിയോകൾ. പലരും ഈ വീഡിയോയിൽ കാണുന്ന ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്യാനുള്ള സാദ്ധ്യതകൾ ഏറെയാണ്. എന്നാൽ ഈ വീഡിയോകൾ നിങ്ങളുടെ അക്കൗണ്ട് കാലിയാക്കുന്ന ഒരു കെണിയാണെന്ന് എത്ര പേർക്ക് അറിയാം. പണം കവരാനുള്ള സൈബർ തട്ടിപ്പിന്റെ ആദ്യ പടിയാണിതെന്നാണ് സൈബർ വിദഗ്ദർ പറയുന്നത്.

അശ്ലീല ആപ്ലിക്കേഷനെന്ന വ്യാജേന വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പരസ്യം ചെയ്ത് നടത്തുന്ന ഇത്തരം സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും മുന്നറിയിപ്പ് നൽകി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് ഇത്തരം കേസുകളിൽ വർദ്ധനവ് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നൈറ്റ് പ്ലേ, റീലൂപ്പ് , കിസ്, വിമോ, റിവോ, നെക്‌സോ, വിക്സ തുടങ്ങിയ ആപ്പുകളാണ് ഇത്തരം തട്ടിപ്പുകൾക്ക് നേതൃത്വം നൽകുന്നതിൽ പ്രധാനികൾ. ഉപയോക്താവിന്റെ പ്രലോഭനം മുതലെടുത്ത് ഔദ്യോഗിക ആപ്പ് സ്റ്റോറിന് പുറത്തുനിന്ന് ലിങ്ക് മുഖേന ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കും. ഈ ആപ്പ് ഉപയോഗിച്ച് ഫോണിലേക്ക് പ്രവേശനം നേടിയാണ് സംഘം പണം കവരുന്നത്.

അശ്ലീല വീഡിയോകളോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മറ്റ് ഉള്ളടക്കങ്ങളോ കാണാമെന്ന് വാഗ്ദാനം ചെയ്ത് ആദ്യം ഫേസ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ഒരു പരസ്യം പ്രസിദ്ധീകരിക്കും. ഈ പരസ്യത്തിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പ് സംഘത്തിന്റെ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കും. പിന്നീട് ഉപയോക്താക്കൾ ഒരു അനധികൃത ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർബന്ധിതരാകും. ഇവിടെ നിന്നാണ് അപകടം തുടങ്ങുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി അപരിചിതമായ ഒരു വെബ്‌സൈറ്റിൽ നിന്ന് നേരിട്ടാണ് ആപ്പ ഇൻസ്റ്റാൾ ചെയ്യുക. ഇതിനെ 'സൈഡ്‌ലോഡിംഗ്' എന്നാണ് വിളിക്കുന്നത്.

ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ഫോണിന്റെ എല്ലാ ആക്സസുകളും ആപ്പിന് ലഭിക്കും. ഇതുവഴി നമ്മുടെ എല്ലാ വിവരങ്ങളും തട്ടിപ്പ് സംഘം കൈക്കലാക്കും. നിങ്ങളുടെ ബാങ്ക് വിശദാംശങ്ങളോ ഒടിപിയോ വ്യക്തമായി ചോദിക്കുന്ന ഒരു പരമ്പരാഗത ഫിഷിംഗ് സന്ദേശത്തിൽ നിന്ന് വ്യത്യസ്തമായി ബാങ്കിംഗുമായി യാതൊരു ബന്ധവുമില്ലാത്തതായി തോന്നുന്ന എന്തെങ്കിലും സന്ദേശം ഉപയോഗിച്ച് തട്ടിപ്പ് ആരംഭിക്കാം. 2025ൽ ഇന്ത്യയിൽ ഇത്തരം സൈബർ തട്ടിപ്പ് വഴി ഏകദേശം 2.4 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ മറ്റ് വിശ്വസനീയമായ ആപ്പ് സ്റ്റോറുകളിൽ നിന്നോ മാത്രമേ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ പാടുള്ളൂ. സോഷ്യൽ മീഡിയ പരസ്യങ്ങളിലൂടെയോ സംശയാസ്പദമായ ലിങ്കുകളിലൂടെയോ പ്രമോട്ട് ചെയ്യപ്പെടുന്ന ആപ്പ് ഫയലുകൾ ഒരിക്കലും ഡൗൺലോഡ് ചെയ്യരുത്.

അപരിചിതമായ ആപ്പുകൾക്ക് പ്രവേശന അനുമതി നൽകുന്നത് ഉപയോക്താക്കൾ ഒഴിവാക്കണം. ഗൂഗിൾ പ്ലേ പ്രൊട്ടക്ട് പ്രവർത്തനക്ഷമമാക്കി നിലനിർത്തണം. എപ്പോഴും ഫോണിന്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യണം. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബാങ്ക്, യുപിഐ ഇടപാടുകൾ പതിവായി പരിശോധിക്കണം.

English Summary

The Central Home Ministry has issued a warning regarding an increase in cyber financial fraud. Fraudsters use enticing social media ads for pornographic content, tricking users into sideloading malicious apps. These apps gain full phone access, allowing criminals to steal money and data. Government estimates project a $2.4 billion loss in India by 2025 due to such scams.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INSTAGRAM OBSCENE ADS, INSTAGRAM SCAM WARNING, ONLINE SCAM KERALA, GOVERNMENT CYBER WARNING, INSTAGRAM FRAUD MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360