SignIn
Kerala Kaumudi Online
Tuesday, 01 September 2026 12.27 AM IST

ഇല്ല, ഇനിയൊന്നും ബാക്കിയില്ല...

messi

ലോകകപ്പ് ഫൈനലിന് പിന്നാലെ തന്നെ വിരമിക്കൽ കുറിപ്പ് തയ്യാറാക്കിയിരുന്നെന്നും പിതാവിന്റെ മരണശേഷം അതിൽ ഉറച്ചുനിൽക്കുകയായിരുന്നെന്നും ലയണൽ മെസി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വികാര നിർഭരമായ വിടവാങ്ങൽ കുറിപ്പിൽ പറയുന്നു.

മെസിയുടെ വിടവാങ്ങൽ കുറിപ്പിൽ നിന്ന്...

അർജന്റീന ദേശീയ ടീമിൽ നിന്ന് ഞാൻ വിരമിക്കുന്നു. ഒരുപാട് ആഴത്തിൽ മുറിവേൽപിക്കുന്ന, വേദനിപ്പിക്കുന്ന ഒരു തീരുമാനമാണിത്. പക്ഷേ, ഇതാണ് അതിനുള്ള ഉചിതമായ സമയം. നമ്മൾ ജയങ്ങൾ സ്വന്തമാക്കിയപ്പോഴും ഈ അവസാന നാളുകളിലും മാത്രമല്ല, എപ്പോഴും എന്റെ എല്ലാം ഞാൻ ഈ ടീമിനുവേണ്ടി സമർപ്പിച്ചിട്ടുള്ളതാണ്. നിങ്ങളെ സന്തോഷിപ്പിക്കാൻ, ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ ഫുട്‌ബോളിലൂടെ അഭിമാനം കൊള്ളാനായി ഈ ജഴ്‌സിക്കുവേണ്ടി എന്നും പൊരുതിയിട്ടുണ്ട്, എല്ലാം നൽകിയിട്ടുണ്ട്.

ഇനി ഒരുപാട് സമയം ബാക്കിയില്ല. അധ്യായങ്ങൾ ഒന്നൊന്നായി അവസാനിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ ഇതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന ഒന്ന്. ദേശീയ ടീമിന്റെ ഭാഗമാകുന്നതിനെ ഞാൻ എന്നും സ്‌നേഹിച്ചിട്ടേയുള്ളൂ, അതിനായി ഞാൻ എല്ലാം സമർപ്പിച്ചുകഴിഞ്ഞതാണ്. ഇനി എന്നിൽ ഒന്നും ബാക്കിയില്ല. ഒരുപാട് പ്രതിഭാധനരായ കളിക്കാർ ഇനിയും വരാനുണ്ട്.

ഇക്കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം എന്നിൽ ചൊരിഞ്ഞ എല്ലാ സ്‌നേഹവാത്സല്യങ്ങൾക്കും നന്ദി. നല്ല കാലത്തും ദുരിതകാലത്തും എനിക്കൊപ്പം നിന്ന എന്റെ കുടുംബത്തിനും പരിശീലകർക്കും ടീമംഗങ്ങൾക്കും ഡയറക്ടർമാർക്കും നന്ദി. അവിസ്മരണീയമായ ഒരുപാട് ഓർമകളും നിമിഷങ്ങളുമായാണ് യാത്രയാകുന്നത്.മ്മൾ ഒരുകാലത്ത് സ്വപ്‌നം കണ്ട ആ അസുലഭ മുഹൂർത്തങ്ങൾ ടീമംഗങ്ങൾക്കൊപ്പം നിങ്ങൾക്ക് സമ്മാനിക്കാനായി എന്ന ചാരിതാർഥ്യത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ മടങ്ങുന്നത്. വിഭ്രമാത്മകമായിരുന്നു നിങ്ങൾക്കൊപ്പമുള്ള ആ ഉദ്വേഗഭരിതമായ യാത്ര.

ദൈവമേ നന്ദി, എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന്.

വാമോസ് അർജന്റീന!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360