SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

ദേശീയ പുരസ്‌കാരം ശ്രീപദിന് ജന്മദിനത്തിൽ

film-awards

ന്യൂഡൽഹി : എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മു‌ർമു ഇന്നലെ വിതരണം ചെയ്‌തപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊന്ന് മലയാളത്തിന്റെ സ്വന്തം ശ്രീപദ്. മാളികപ്പുറത്തിലെ അഭിനയത്തിന് രാജ്യത്തെ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത ശ്രീപദ് .പി.കെ വേദിയിലെത്തിയപ്പോൾ അവതാരകർ ആ സസ്‌പെൻസ് പുറത്തുവിട്ടു. ശ്രീപദിന്റെ പിറന്നാൾ ദിനമാണെന്ന കാര്യം. ഇതോടെ രാഷ്ട്രപതി ഉൾപ്പെടെ വേദിയിലുള്ളവരും, സദസിലുള്ളവ‌രും കൊച്ചു മിടുക്കന് ഹാപ്പി ബെർത്ത്ഡേ നേർന്നു. നിറഞ്ഞ കൈയടി ഉയർന്നു. തന്റെ പ്രസംഗത്തിനിടെയും ശ്രീപദിന്റെ പുരസ്‌കാര നേട്ടത്തെ രാഷ്ട്രപതി പ്രകീർത്തിച്ചത് ശ്രദ്ധേയമാണ്. അദ്ധ്യാപകരായ അച്ഛൻ രെജീഷ് പി.കെ, അമ്മ രസ്‌ന എന്നിവർക്കൊപ്പമാണ് കുട്ടിതാരം ഡൽഹിയിലെത്തിയത്. കണ്ണൂർ പയ്യന്നൂരാണ് സ്വദേശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360