SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമമെന്ന് കോൺഗ്രസ്

congress

ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനവിധിയുമായി പൊരുത്തപ്പെടുന്നില്ലെന്നും വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്നും കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു.

കോൺഗ്രസ് ആരോപിക്കുന്നത്: ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ച മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളിൽ പല റൗണ്ടുകൾക്കു ശേഷവും 99 ശതമാനം ബാറ്ററിയുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലങ്ങളിലാകട്ടെ 60-70 ശതമാനം വരെയായിരുന്നു ബാറ്ററി. വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികൾ ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.

സംസ്ഥാന പദവി പുന:സ്ഥാപിക്കും

ജമ്മുകാശ്‌മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സർക്കാരിന്റെ മുൻഗണന സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. സഖ്യ സർക്കാർ സുതാര്യമായി പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360