
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 22, 23 തിയതികളിൽ റഷ്യ സന്ദർശിക്കും. മൂന്നാം തവണ അധികാരത്തിലെത്തിയ ശേഷം മോദിയുടെ രണ്ടാം റഷ്യൻ സന്ദർശനമാണിത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ അടക്കം ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
റഷ്യയിലെ കസാനിൽ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിക്ക് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ ക്ഷണപ്രകാരമാണ് മോദി പോകുന്നത്. ജൂലായിലും മോദി റഷ്യ സന്ദർശിച്ചിരുന്നു. ആഗോള വികസനവും സുരക്ഷയുമാണ് ഈ ഉച്ചകോടിയുടെ പ്രമേയം.
2023-ലെ ദക്ഷിണാഫ്രിക്ക ഉച്ചകോടിയിൽ അംഗത്വം ലഭിച്ച ഈജിപ്ത്, ഇറാൻ, എത്യോപ്യ, യു.എ.ഇ രാജ്യങ്ങൾ ഉൾപ്പെടെ ഒമ്പത് അംഗ കൂട്ടായ്മയായ ശേഷമുള്ള ആദ്യ ഉച്ചകോടിയാണിത്. 24 രാജ്യങ്ങളിലെ നേതാക്കളും 32 രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. ഏഷ്യ, ആഫ്രിക്ക, മധ്യേഷ്യ, ലാറ്റിൻ അമേരിക്ക പ്രതിനിധികളെ ഉൾപ്പെടുത്തി ബ്രിക്സും ഗ്ലോബൽ സൗത്തും ഒന്നിച്ച് ലോകത്തിന്റെ ഭാവി നിർമ്മിക്കൽ എന്ന വിഷയത്തിൽ ചർച്ചയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |