SignIn
Kerala Kaumudi Online
Saturday, 24 October 2026 5.54 PM IST

പന്നൂൻ വധശ്രമക്കേസ്: മുൻ റാ ഉദ്യോഗസ്ഥനെതിരെ യു.എസിൽ കുറ്റപത്രം

pannun

ന്യൂഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് പന്നൂനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വികാഷ് യാദവിനെതിരെ യു.എസ് അന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വികാഷ് യാദവ് ഇപ്പോൾ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമാനത് എന്ന വ്യാജ പേരിൽ നിഖിൽ ഗുപ്‌ത എന്നയാളുമായി ചേർന്ന് യു.എസ് പൗരനായ പന്നൂനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ജില്ലാ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

ഇന്ത്യൻ സർക്കാർ ജീവനക്കാരനായ വികാഷ് യാദവ്, അധികാര പദവിയും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതകളും ഉപയോഗിച്ച് ഇന്ത്യൻ സർക്കാരിനെ പരസ്യമായി വിമർശിക്കുന്നയാളെ വധിക്കാൻ ശ്രമിച്ചു. നിഖിൽ ഗുപ്തയ്ക്കെതിരെ നേരത്തെ കുറ്റം ചുമത്തിയിരുന്നു. യുഎസിൽ താമസിക്കുന്നവർക്കു നേരെയുള്ള അക്രമം വച്ചു പൊറുപ്പിക്കില്ലെന്ന് എഫ്.ബി.ഐ വ്യക്തമാക്കി.

കാബിനറ്റ് സെക്രട്ടേറിയറ്റിൽ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്(റാ) ഉൾക്കൊള്ളുന്ന വിഭാഗത്തിൽ 'സീനിയർ ഫീൽഡ് ഓഫീസർ' പദവിയിലാണ് യാദവ് ജോലി ചെയ്യുന്നതെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു. പന്നൂനിന്റെ കൊലപാതകം ആസൂത്രണം ചെയ്യാൻ 2023 മേയിൽ ഗുപ്തയെ ഇന്ത്യയിൽ നിന്ന് റിക്രൂട്ട് ചെയ്തു. യാദവ് ആവശ്യപ്പെട്ട പ്രകാരം ഗുപ്ത സമീപിച്ച കൊലയാളി യു.എസ് പൊലീസിന്റെ ചാരനായിരുന്നു. ഗുപ്തയ്‌ക്ക് കൊലപാതകത്തിനായി 100,000 യു.എസ് ഡോളർ വാഗ്‌ദാനം ചെയ്തെന്നും ആരോപണമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360