
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലർ മേഖലയിൽ ഭീകരരുടെ ഒളിത്താവളം സേന തകർത്തു. ഇന്നലെ പട്ടാളവും സി.ആർ.പി.എഫും പൊലീസും സംയുകതമായി നടത്തിയ ഓപ്പറേഷനിലാണ് ഒളിത്താവളം കണ്ടെത്തിയത്. ഒളിത്താവളത്തിൽ പാത്രങ്ങളും ഭക്ഷണ സാധനങ്ങളും കണ്ടെത്തി.
അതിനിടെ, ബാരാമുള്ളയിൽ ഭീകരരുമായി ബന്ധമുള്ള യുവാവിനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു. കുൽഗാം നാഗനാട് സ്വദേശി ഷൗക്കത്ത് അഹമ്മദ് ഭട്ടാണ് കസ്റ്റഡിയിലുള്ളത്. ഇയാളിൽ നിന്ന് എ.കെ 47 റൈഫിളും വെടിയുണ്ടെകളും പിടിച്ചെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |