SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരണം ഇന്നില്ല

d

ന്യൂഡൽഹി : കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ അവതരണം മാറ്റിവച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ബിൽ ഇന്ന് അവതരിപ്പിക്കുമെന്നാണ് ആദ്യം അറിയിച്ചത്. ലോക്‌സഭയുടെ ബിസിനസ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ, പുതുക്കിയപ്പോൾ ഇത് ഒഴിവാക്കി. 20 വരെയാണ് പാർലമെന്റ് ശീതകാല സമ്മേളനം. അതേസമയം, ഭരണഘടന സംബന്ധിച്ച സംവാദം രാജ്യസഭയിൽ ഇന്നും നാളെയുമായി നടക്കും. കേന്ദ്രമന്ത്രി ജെ.പി. നദ്ദ രാജ്യസഭയിലെ ചർച്ചയ്‌ക്ക് ഇന്ന് തുടക്കമിടും. ലോക്‌സഭയിൽ വെള്ളി, ശനി ദിവസങ്ങളിലായി ചർച്ച നടന്നിരുന്നു.

 നിയമപോരാട്ടം നടത്തും

ബില്ലിനെതിരെ കോൺഗ്രസ് നിയമപോരാട്ടം നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പാർലമെന്റിൽ എതിർക്കും. അപ്രായോഗികമായ ആശയമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം, ബില്ലിനെ പിന്തുണച്ച് ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360