
കൊൽക്കത്ത: മാനവപുരോഗതിക്ക് അക്കാഡമിക അറിവും അനുഭവസമ്പത്തും സംയോജിപ്പക്കേണ്ടത് അനിവാര്യമാണെന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദ ബോസ്. അറിവും ശക്തിയും മൂല്യങ്ങളും സമൂഹത്തിന്റെ ക്ഷേമത്തിനായി വിനിയോഗിക്കണം.
ഗുജറാത്തിലെ പ്രൻസ്ലയിൽ 25ാമത് രാഷ്ട്ര കഥാശിബിരത്തിൽ 'ദേശീയോദ്ഗ്രഥനം, മൂല്യങ്ങൾ, ഭാവി' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രകൃതി,സസ്യങ്ങൾ, ജീവജാലങ്ങൾ എന്നിവയിൽ നിന്ന് പഠക്കേണ്ടതുണ്ട്. 'മനുഷ്യർ എല്ലാം തികഞ്ഞവരല്ല, നമ്മുടെ ആത്യന്തിക ലക്ഷ്യം യഥാർത്ഥ മനുഷ്യരാകാൻ പരിശ്രമിക്കുക എന്നതായിരിക്കണം- ആനന്ദ ബോസ് പറഞ്ഞു.
2024 ഡിസംബർ 28ന് ആരംഭിച്ച് 2025 ജനുവരി 5ന് അവസാനിക്കുന്ന പരിപാടിയിൽ കൊൽക്കത്ത സർവകലാശാലയിലെ സംസ്‌കൃത വിഭാഗം മേധാവി ഡോ. കമൽ കെ. മിശ്രയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പ്രതിനിധി സംഘം പങ്കെടുക്കുന്നുണ്ട്.
രാജ്യത്തുടനീളമുള്ള 14,000ത്തിലധികം വിദ്യാർത്ഥികൾക്കൊപ്പം 20,000 സായുധ സേനാംഗങ്ങളും 250 സന്നദ്ധപ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി സഞ്ജയ് സേത്ത്, സഞ്ജീവ് സന്യാൽ (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്), മേജർ ജനറൽ ജി.ഡി. ബക്ഷി, സംഘാടകൻ സ്വാമി ധർമ്മബന്ധു ജി എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികൾ കൽക്കട്ട സർവകലാശാലയിലെ സംസ്‌കൃത വകുപ്പിനെ വേദിയിൽ ആദരിച്ചു. ഭാരത സായുധ സേന, നാവിക സേന, വായുസേന, ആർമി, ഭാരത് കോസ്റ്റ് ഗാർഡ്, ബിഎസ്എഫ് എന്നിവയിലെ അംഗങ്ങൾ ഉൾപ്പെടെ വിവിധ പങ്കാളികൾക്കിടയിൽ ദേശീയ മൂല്യങ്ങൾ, വിജ്ഞാന കൈമാറ്റം, ഐക്യം എന്നിവ വളർത്തിയെടുക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ് 25ാമത് രാഷ്ട്ര കഥ ശിബിർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |