SignIn
Kerala Kaumudi Online
Friday, 23 October 2026 11.29 AM IST

വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 4 സൈനികർക്ക് വീരമൃത്യു

army

ശ്രീനഗർ: ജമ്മു കാശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് സൈനികർക്ക് വീരമൃത്യു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. സദർകൂട്ട് പായെൻ മേഖലയിലെ വുളാർ വ്യൂ പോയിന്റിനു സമീപം ഇന്നലെ ഉച്ച തിരിഞ്ഞ് 2.30ഓടെയായിരുന്നു അപകടം. കൊടുംവളവ് തിരിഞ്ഞുവരുന്നതിനിടെ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തെന്നി മറിയുകയായിരുന്നു. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് കരുതുന്നത്. നാട്ടുകാരുൾപ്പെടെ എത്തി സൈനികരെ ഉടൻ ബന്ദിപ്പോര ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. മറ്റ് രണ്ട് പേർ ചികിത്സയ്ക്കിടെ വീരമൃത്യു വരിച്ചു. പരിക്കേറ്റവർ നിലവിൽ ശ്രീനഗറിലെ ആശുപത്രിയിലാണ്. സുരക്ഷാ സേനയും പൊലീസും സംഭവസ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു. അപകടത്തിൽ മൂന്ന് ധീര സൈനികർക്ക് വീരമൃത്യു സംഭവിച്ചെന്നും അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും സൈന്യം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർക്കും ആശുപത്രി അധികൃതർക്കും നന്ദി അറിയിക്കുകയും ചെയ്തു. ഡിസംബർ നാലിന് പൂഞ്ച് ജില്ലയിൽ വാഹനം 300 അടി താഴ്ചയിൽ വീണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ രജൗരി ജില്ലയിൽ വാഹനം മലയിടുക്കിൽ വീണ് സൈനിക ഉദ്യോഗസ്ഥന് ജീവൻ നഷ്ടപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360