
കേജ്‌രിവാളിനെതിരെ പർവേഷ് സാഹിബ്
ന്യൂഡൽഹി: അടുത്ത മാസം നടക്കേണ്ട ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പി. ന്യൂഡൽഹി സീറ്റിൽ ആം ആദ്‌മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെതിരെ മുൻ എം.പി പർവേഷ് സാഹിബ് സിംഗ് മത്സരിക്കും. മുഖ്യമന്ത്രി അതിഷിക്കെതിരെ മുൻ എം.പി രമേശ് ബിധുരിയും മത്സരിക്കും. രണ്ട് എം.പിമാരും നാല് സിറ്റിംഗ് എം.എൽ.എമാരും എട്ട് മുൻ എം.എൽ.എമാരും പട്ടികയിലുണ്ട്.
ആം ആദ്‌മി വിട്ട് ബി.ജെ.പിയിലെത്തിയ ഡൽഹി മുൻ ഗതാഗത മന്ത്രിയും കേജ്‌രിവാളിന്റെ അടുത്ത സഹായിയുമായിരുന്ന കൈലാഷ് ഗെലോട്ട് ബിജ്വാസൻ സീറ്റിൽ മത്സരിക്കും. കോൺഗ്രസിഷ നിന്ന് ബി.ജെ.പയിലെത്തിയ മുൻ മന്ത്രി അരവിന്ദർ സിംഗ് ലൗലി കിഴക്കൻ ഡൽഹിയിലെ ഗാന്ധിനഗറിലും സ്ഥാനാർത്ഥിയാകും.
ന്യൂഡൽഹി സീറ്റിൽ ടിക്കറ്റു തന്നതിന് നേതൃത്വത്തിന് നന്ദി പറയുന്നതായി പർവേഷ് സാഹിബ് സിംഗ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതാണ് ന്യൂഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി.
ആംആദ്‌മി പാനേതാവും മുഖ്യമന്ത്രിയുമായ അതിഷിക്കെതിരെ കൽക്കാജി മണ്ഡലത്തിൽ മത്സരിക്കുന്ന രമേശ് ബിധുരി 2014 മുതൽ രണ്ടുതവണ സൗത്ത് ഡൽഹിയിൽ എം.പിയായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകിയിരുന്നില്ല.
70 അംഗ നിയമസഭയിലേക്കുള്ള മുഴുവൻ സ്ഥാനാത്ഥികളെയും പ്രഖ്യാപിച്ച് ആം ആദ്‌മി പാർട്ടി പ്രചാരണത്തിൽ മുന്നിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |