
കൊൽക്കത്ത: മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സന സഞ്ചരിച്ച കാറിൽ ബസിടിച്ചു. കൊൽക്കത്തിലെ ഡയമണ്ട് ഹാർബർ റോഡിൽ ബഹാര ചൗരസ്ത മേഖലയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. മുൻസീറ്റിലായിരുന്നു സന. അമിത വേഗതയിലെത്തിയ ബസ് കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. കാറിന്റെ ഗ്ലാസുകളുൾപ്പെടെ തകർന്നു.
സനയ്ക്കും കാർ ഡ്രൈവർക്കും പരിക്കുകളില്ല. കാറിന് കേടുപാടുകളുണ്ട്. അപകടശേഷം നിറുത്താതെ പോയ ബസിനെ കാറിൽ പിന്തുടർന്ന് ഇരുവരും തടഞ്ഞുനിറുത്തി. പിന്നീട് പൊലീസിൽ അറിയിച്ചു. ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. ഗാംഗുലി-ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |