
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ മീററ്റിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന അതിവേഗ നമോ ഭാരത് മെട്രോ(വന്ദേ മെട്രോ) ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ ഡൽഹിക്ക് ആദ്യ നമോ ഭാരത് കണക്ടിവിറ്റി ലഭിക്കും. ഇതടക്കം 12,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.
4,600 കോടി രൂപ ചെലവിൽ ആവിഷ്കരിക്കുന്ന ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴിയുടെ സാഹിബാബാദ്-ന്യൂ അശോക് നഗർ വരെയുള്ള13 കിലോമീറ്റർ പാതയാണ് പ്രധാനമന്ത്രി ഇന്ന് രാവിലെ 12.15ന് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുൻപ് അദ്ദേഹം സാഹിബാബാദ് മുതൽ ന്യൂ അശോക് നഗർ വരെ യാത്ര ചെയ്യും.
ഉദ്ഘാടനം ചെയ്യുന്ന പാത:
6 കിലോമീറ്റർ ഭൂമിക്കടിയിൽ
നമോ ഭാരതിലെ ആദ്യ ഭൂഗർഭ സ്റ്റേഷൻ-ആനന്ദ്വിഹാർ
ആനന്ദ് വിഹാർ ബസ് സ്റ്റാന്റ്, റെയിൽവേ-മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കും
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികൾ:
ഡൽഹി മെട്രോ നാലാം ഘട്ടത്തിലെ ആദ്യ പാത: ജനക്പുരി- കൃഷ്ണ പാർക്ക് ( 2.8 കിലോമീറ്റർ,1,200 കോടി രൂപ ചെലവിൽ)
ഡൽഹി മെട്രോ നാലാം ഘട്ടത്തിലെ റിത്താല - കുണ്ഡ്ലി റൂട്ട് തറക്കല്ലിടൽ(26.5 കിലോമീറ്റർ)
ന്യൂഡൽഹിയിലെ രോഹിണിയിലുള്ള സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സി.എ.ആർ.ഐ) 185 കോടി രൂപ ചെലവിൽ നിർമിക്കുന്ന പുതിയ അത്യാധുനിക കെട്ടിടത്തിന്റെ തറക്കല്ലിടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |