SignIn
Kerala Kaumudi Online
Friday, 23 October 2026 11.29 AM IST

ഗ്രാമങ്ങളിൽ ജാതി വിഷം പടർത്താൻ ശ്രമം: മോദി

s

ന്യൂഡൽഹി: സ്നേഹത്തിലും ഐക്യത്തിലും കഴിയുന്ന ഗ്രാമീണ സമൂഹത്തിൽ ജാതിവിഷം പടർത്താനും സാമൂഹിക ഘടനയെ ദുർബലപ്പെടുത്താനും ചിലർ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അത്തരം നീക്കങ്ങൾ ദുർബലപ്പെടുത്തണമെന്നും ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ ‘ഗ്രാമീൺ ഭാരത് മഹോത്സവ് 2025’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങൾ വികസിക്കുന്നതിലൂടെ 'വികസിത ഇന്ത്യ' എന്ന ലക്ഷ്യം സാക്ഷാത്കരിക്കാം. ഗ്രാമങ്ങളിൽ ജനിച്ചു വളർന്നവർക്ക് അവിടുത്തെ സാദ്ധ്യതകൾ അറിയാനാകും. കഠിനാദ്ധ്വാനികളും വിവിധ മേഖലകളിൽ തിളങ്ങാനുള്ള ശക്തിയുണ്ടെങ്കിലും മൂലധനത്തിന്റെ അഭാവത്താൽ ഗ്രാമീണർക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നു. അതിനാൽ ശാക്തീകരിക്കപ്പെട്ട ഗ്രാമീണ ഇന്ത്യയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, സഹമന്ത്രി പങ്കജ് ചൗധരി തുടങ്ങിയവർ പങ്കെടുത്തു. പരിപാടി ഈ 9 വരെ നീണ്ടു നിൽക്കും.

അവസരങ്ങൾ വർദ്ധിപ്പിക്കണം

ഗ്രാമീണർക്ക് ധാരാളം അവസരങ്ങൾ നൽകണം. കുടിയേറ്റം കുറച്ച് ഗ്രാമീണ ജീവിതം സുഗമമാക്കണം. എല്ലാ ഗ്രാമങ്ങളിലും അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗങ്ങളിൽ ഭൂരിഭാഗവും ഗ്രാമങ്ങളിലാണുള്ളത്. എന്നാൽ സ്വാതന്ത്ര്യത്തിനുശേഷം പതിറ്റാണ്ടുകളായി അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടു. ഇത് നഗരങ്ങളിലേക്കുള്ള കുടിയേറ്റം വർദ്ധിപ്പിച്ചു. ഗ്രാമ-നഗര മേഖലകൾ തമ്മിലുള്ള അന്തരം വർദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360