
റാഞ്ചി: സ്വാതന്ത്ര്യത്തിനുശേഷം ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ഇന്നലെ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വന്നു. വിവാഹം ഉൾപ്പെടെയുള്ളവ രജിസ്റ്റർ ചെയ്യുന്നതിനായി യു.സി.സി വെബ്‌സൈറ്റ് ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉദ്ഘാടനം ചെയ്തു.
ഇതോടെ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം, ലിവ്- ഇൻ- റിലേഷൻഷിപ്പ് തുടങ്ങിയവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും. ഇക്കാര്യങ്ങളിലുള്ള മതനിയമങ്ങൾ അസാധുവാകും. പട്ടികവിഭാഗക്കാരെ നിയമത്തിന്റെ പരിധിയിൽ പെടുത്തിയിട്ടില്ല.ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. അധികാരത്തിലേറിയതിനുപിന്നാലെ നിയമ രൂപീകരണത്തിനായി പ്രത്യേകം സമിതിയെ നിയോഗിച്ചു. . കഴിഞ്ഞ വർഷം ഫെബ്രുവരി ഏഴിന് ബിൽ നിയമസഭ പാസാക്കി. രാഷ്ട്രപതിയുടെ അനുമതിയും ലഭിച്ചു, പിന്നാലെ വിജ്ഞാപനവും പുറത്തിറക്കി. ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽ ഏക സിവിൽ കോഡ് നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |