
മുംബയ്: നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തിൽ ബംഗാളിൽ സ്വദേശിയായ യുവതി അറസ്റ്റിൽ. നാദിയ ജില്ലയിലെ ചപ്രയിൽ നിന്ന് ഖുകുമോനി ജഹാംഗീർ എന്ന യുവതിയെ ഇന്നലെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ മുംബയിലെത്തിച്ച് ചോദ്യം ചെയ്തേക്കും. സെയ്ഫിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഷെരീഫുൾ ഇസ്ലാമുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതി ഉപയോഗിച്ചിരുന്ന സിം കാർഡ് വഴിയാണ് യുവതിയെ കണ്ടെത്തിയത്.
അതിനിടെ സെയ്ഫ് അലിഖാന് 25 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് വേഗത്തിൽ അനുവദിച്ചതിൽ നൽകിയ മുൻഗണനയെ മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ മെഡിക്കൽ ബോഡി ചോദ്യം ചെയ്തു. ഇൻഷ്വറൻസ് ക്ലെയിമുകൾ അനുവദിക്കുന്ന രീതിയിൽ കൂടുതൽ സുതാര്യത വേണമെന്ന് സംഘടന ഐ.ആർ.ഡി.എ.ഐക്ക് കത്തെഴുതി.
16നാണ് മുംബയ് ബാന്ദ്ര വെസ്റ്റിലെ വസതിയിൽ വച്ച് സെയ്ഫ് ആക്രമിക്കപ്പെടുന്നത്. സെയിഫിന് ആറ് തവണ കുത്തിയ ശേഷം അക്രമി രക്ഷപ്പെട്ടു. മുംബയ് ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഡിസ്ചാർജായി വീട്ടിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |