SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

വരുന്നു ഇന്ത്യയുടെ സ്വന്തം എ.ഐ മോഡൽ

dda

ന്യൂഡൽഹി: ചൈനയുടെ ഡീപ്‌സീക്ക് എ.ഐ ആപ്പ് സൃഷ്‌ടിച്ച ആശങ്കകൾക്കിടെ ആറുമാസത്തിനുള്ളിൽ സ്വന്തം എ.ഐ മോഡൽ പുറത്തിറക്കാൻ ഇന്ത്യയും. ഉയർന്ന നിലവാരമുള്ള, സാധാരണക്കാർക്ക് ചുരുങ്ങിയ നിരക്കിൽ ഉപയോഗിക്കാവുന്ന എ.ഐ മോഡൽ പുറത്തിറക്കുമെന്ന് കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്‌‌ണവ് അറിയിച്ചു.

ചാറ്റ്ജി.പി.ടി അടക്കം വിദേശ മോഡലുകൾക്ക് മണിക്കൂറിൽ 2.5-3 ഡോളർ വരെ ചെലവു വരുമ്പോൾ 40 ശതമാനം സർക്കാർ സബ്‌സിഡിയോടെ മണിക്കൂറിൽ 100 ​​രൂപയിൽ താഴെ ചെലവിൽ ഇന്ത്യൻ എ.ഐ ലഭ്യമാകും. വിവിധ ഇന്ത്യൻ ഭാഷകളിൽ സാഹചര്യങ്ങൾക്കനുസൃതമായി ഒന്നിലധികം അടിസ്ഥാന മാതൃകകളുണ്ടാകും. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഡെവലപ്‌മാർക്കും പൊതുജനങ്ങൾക്കും സഹായകരമാകുന്ന വിധത്തിലാകും ലഭ്യമാകുക.

തുടക്കത്തിൽ കാർഷിക മേഖല, ഭിന്നശേഷിക്കാർ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി 18 ആപ്ലിക്കേഷനുകൾ ഇന്ത്യൻ എ.ഐ മോഡലിന്റെ ഭാഗമാക്കും.അതേസമയം ചൈനയുടെ ഡീപ് സീക്ക് സുരക്ഷാ പ്രോട്ടോക്കോൾ പരിശോധനകൾക്ക് ശേഷം ഇന്ത്യൻ സെർവറുകളിൽ ഹോസ്റ്റ് ചെയ്യുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360