SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

വോട്ടിംഗ് യന്ത്രങ്ങളിലെ ഡേറ്റ നീക്കം ചെയ്യരുത്: സുപ്രീംകോടതി

READ ENGLISH VERSION

ന്യൂഡൽഹി : വോട്ടിംഗ് യന്ത്രത്തിലെ ഡേറ്റ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇ.വി.എമ്മിലെ സിംബൽ ലോഡിംഗ് യൂണിറ്റ് തുടങ്ങിയവ പരിശോധിക്കാൻ അനുമതി നൽകണമെന്ന ഹർജികളെ തുടർന്നാണിത്. തിരഞ്ഞെടുപ്പിനുശേഷം സ്ഥാനാർത്ഥികൾക്ക് ഇ.വി.എം പരിശോധിക്കേണ്ടതുണ്ട്. അതിനാൽ ഡേറ്റ ഡിലീറ്റ് ചെയ്യരുത്.

വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിക്കാൻ സ്ഥാനാർത്ഥികൾ 40000 രൂപ കെട്ടിവയ്‌ക്കണമെന്ന കമ്മിഷൻ തീരുമാനത്തെയും കോടതി ചോദ്യം ചെയ്‌തു. വലിയ തുകയാണിതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കർ ദത്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടന അടക്കം സമർപ്പിച്ച ഹർജികളിൽ കോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തേടി. 15 ദിവസത്തിനകം മറുപടി സമർപ്പിക്കണം. മാർച്ച് മൂന്നിന് വീണ്ടും പരിഗണിക്കും.

വോട്ടെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കരുതെന്ന് നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. പോളിംഗ് ബൂത്തുകളിലെ സി.സി.ടി.വി - വെബ്കാസ്റ്റ് ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകാതിരിക്കാൻ കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാവ് ജയറാം രമേശ് സമർപ്പിച്ച ഹർജിയിലായിരുന്നു നിർദ്ദേശം. അന്തിമ തീർപ്പുണ്ടാകുന്നതു വരെ ദൃശ്യങ്ങൾ സൂക്ഷിച്ചു വയ്‌ക്കാനാണ് ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VOTING MACHINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360