SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ഒഴിവുകളും സംവരണവും വ്യക്തമാക്കാത്ത വിജ്ഞാപനം നിയമ വിരുദ്ധം

supreme

ന്യൂഡൽഹി : ഒഴിവുകളുടെ എണ്ണവും സംവരണത്തിന്റെ അനുപാതവും വ്യക്തമാക്കാതെയുള്ള തൊഴിൽ വിജ്ഞാപനം നിയമവിരുദ്ധമെന്ന് വിധിച്ച് സുപ്രീംകോടതി. ജാർഖണ്ഡ് പാലമുവിലെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലേക്കുള്ള ക്ലാസ് ഫോർ ജീവനക്കാരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി നടപടി ശരി വച്ചാണ് നിലപാട്.

സംവരണ വ്യവസ്ഥകൾ വ്യക്തമാക്കാത്ത 2010ലെ വിജ്ഞാപനവുമായി ബന്ധപ്പെട്ട നിയമന നടപടികൾ ഭരണഘടനാ വിരുദ്ധവുമാണന്ന് ജസ്റ്റിസ് പങ്കജ് മിത്തൽ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജോലി നഷ്‌ടപ്പെട്ടവർ സമർപ്പിച്ച ഹർജി തള്ളി. ഇടപെടാൻ തക്ക മെറിറ്രില്ല. ആറു മാസത്തിനകം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് ഒഴിവുകൾ നികത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച

തൊഴിൽ വിജ്ഞാപനത്തിൽ ഒഴിവുകളുടെ എണ്ണം, സംവരണ അനുപാതം, തസ്‌തികയ്‌ക്ക് ആവശ്യമായ യോഗ്യത എന്നിവ കൃത്യമായി പറയണം. സംവരണ, ജനറൽ സീറ്രുകൾ എത്രയാണെന്ന് പരാമർശമുണ്ടാകണമെന്ന് കോടതി നിരീക്ഷിച്ചു. 2010ലെ വിജ്ഞാപനത്തിൽ ഈ കാര്യങ്ങളിൽ നിശബദ്ത പാലിക്കുകയാണ്. എഴുത്തു പരീക്ഷ, അഭിമുഖം തുടങ്ങിയ നിയമന നടപടികൾ സംബന്ധിച്ചും വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവ സുതാര്യമല്ലാത്തതിനാൽ തന്നെ നിയമവിരുദ്ധമാണ്. പൊതുതൊഴിലുകളിൽ അവസര സമത്വം ഉറപ്പു നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 16ന്റെ ലംഘനം കൂടിയാണെന്ന് കോടതി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360