
ന്യൂഡൽഹി: ജി.എസ്.ടി നിരക്കുകൾ ഏകീകരിച്ച് കൂടുതൽ ഇളവ് നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയെ അറിയിച്ചു. എവിടെയൊക്കെ നിരക്ക് കുറയ്ക്കാമെന്ന് ജി.എസ്.ടി കൗൺസിൽ വിശദമായി പരിശോധിച്ചിട്ടുണ്ട്. നികുതി സ്ളാബുകൾ ഏകീകരിച്ച് ഒരു നിരക്കിലേക്ക് ചുരുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. ജി.എസ്.ടിക്ക് കീഴിലുള്ള ഒരു ഇനത്തിനും നികുതി വർദ്ധിപ്പിച്ചിട്ടില്ല. മുൻ പരോക്ഷ നികുതി സമ്പ്രദായത്തിൽ ശരാശരി നികുതി നിരക്ക് 15.8% ആയിരുന്നു. അതിപ്പോൾ ജി.എസ്.ടിയിൽ 11.3% ആയി കുറഞ്ഞു. ജി.എസ്.ടി ലളിതമാക്കാനും ബുദ്ധിമുട്ടുകൾ കുറയ്ക്കാനും സംസ്ഥാന ധനകാര്യ മന്ത്രിമാർ പരമാവധി ശ്രമിക്കുന്നുണ്ട്. നിരക്കുകൾ തീരുമാനിക്കുന്നത് കേന്ദ്രസർക്കാർ ഒറ്റയ്ക്കല്ല, ജി.എസ്.ടി കൗൺസിലിലിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി
പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ എം.പി നദിമുൽ ഹഖിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |