
മുംബയ്: ആരാധനയുടെ പല ഭാവങ്ങളും നാം കണ്ടിട്ടുണ്ട്. മരണത്തിനു തൊട്ടുമുമ്പ് തന്റെ ഇഷ്ടതാരത്തിന് കോടികളുടെ സ്വത്ത് എഴുതിവച്ച ആരാധികയാണ് ഇപ്പോൾ ചർച്ച.
ബോളിവുഡ് താരം സഞ്ജയ് ദത്തിന് 72 കോടിയുടെ സ്വത്താണ് മുംബയ് സ്വദേശി നിഷ പാട്ടീൽ ഇഷ്ടദാനം നൽകിയത്. 49.64 ലക്ഷം രൂപ ഉൾപ്പെടെയാണിത്.
എന്നാൽ സഞ്ജയ് ദത്തിനെ ഇതുവരെ നിഷ നേരിട്ട് കണ്ടിട്ടില്ല. നിഷയുടെ മരണശേഷം പൊലീസാണ് സഞ്ജയ് ദത്തിനെ ഇക്കാര്യം അറിയിക്കുന്നത്. രോഗാവസ്ഥയിൽ 2018ലാണ് നിഷ വിൽപത്രം തയ്യാറാക്കിയത്. അവസാനകാലത്ത് ദുരിതാവസ്ഥയിലും തന്റെ സ്വത്ത് സഞ്ജയ് ദത്തിന് നൽകണമെന്ന് നിഷ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിരന്തരം ബാങ്കിൽ അറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സഞ്ജയ് ദത്ത് ഞെട്ടിപ്പോയെന്നാണ് താരത്തിന്റെ അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തിയത്. സ്വത്ത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് റിപ്പോർട്ട്.
നിഷാ പാട്ടീലിനെ അറിയില്ലെങ്കിലും വേർപാടിൽ താൻ അതീവ ദുഃഖിതനാണെന്ന് അദ്ദേഹം പ്രതികരിച്ചു.
നിഷാ പാട്ടിലീന്റെ സ്വത്തുക്കൾ അവരുടെ കുടുംബത്തിന് നൽകാനാണ് സഞ്ജയ് ദത്തിന്റെ തീരുമാനം എന്ന് നടന്റെ അഭിഭാഷകൻ അറിയിച്ചതായാണ് റിപ്പോർട്ട്. ചെയ്യുന്നു.295 കോടി രൂപയാണ് സഞ്ജയ് ദത്തിന്റെ മുഴുവൻ ആസ്തി.
' ഞാൻ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, ഈ സംഭവം എന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നു'
-സഞ്ജയ് ദത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |