SignIn
Kerala Kaumudi Online
Saturday, 24 October 2026 2.48 AM IST

കും​ഭ​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ത്ത് അം​ബാ​നി​ ​കു​ടും​ബം

ambani

ന്യൂ​​​ഡ​​​ൽ​​​ഹി​​​ ​​​:​​​ ​പ്ര​​​യാ​​​ഗ്‌​​​രാ​​​ജ് ​​​കും​​​ഭ​​​മേ​​​ള​​​യി​​​ൽ​ ​പ​ങ്കെ​ടു​ത്ത് ​റി​​​ല​​​യ​​​ൻ​​​സ് ​​​ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ​​​ചെ​​​യ​​​ർ​​​മാ​​​ൻ​ ​മു​കേ​ഷ് ​അം​ബാ​നി​യു​ടെ​ ​കു​ടും​ബ​ത്തി​ലെ​ ​നാ​ല് ​ത​ല​മു​റ.​ ​ത്രി​വേ​ണീ​ ​സം​ഗ​മ​ത്തി​ൽ​ ​പു​ണ്യ​സ്നാ​നം​ ​ന​ട​ത്തി. മു​കേ​ഷ് ​അം​ബാ​നി​യും​ ​അ​മ്മ​ ​കൊ​കി​ലാ​ബെ​ൻ,​​​ ​മ​ക്ക​ളാ​യ​ ​ആ​കാ​ശ്,​​​ ​അ​ന​ന്ത്,​​​ ​മ​രു​മ​ക്ക​ളാ​യ​ ​ശ്ലോ​ക,​​​ ​രാ​ധി​ക,​​​ ​കൊ​ച്ചു​മ​ക്ക​ളാ​യ​ ​പൃ​ഥ്വി,​​​ ​വേ​ദ,​​​ ​സ​ഹോ​ദ​രി​മാ​രാ​യ​ ​ദീ​പ്തി​ ​സ​ൽ​ഗോ​ക്ക​ർ,​​​ ​നീ​ന​ ​കോ​ത്താ​രി​ ​എ​ന്നി​വ​ർ​ ​ഒ​രു​മി​ച്ചാ​ണ് ​സ്നാ​നം​ ​ന​ട​ത്തി​യ​ത്.​ ​അം​ബാ​നി​യു​ടെ​ ​അ​മ്മാ​യി​യ​മ്മ​ ​പൂ​നം​ബെ​ൻ​ ​ദ​ലാ​ലും​ ​സ​ഹോ​ദ​രി​ ​ഭ​ർ​ത്താ​വി​ന്റെ​ ​സ​ഹോ​ദ​രി​ ​മം​മ്താ​ബെ​ൻ​ ​ദ​ലാ​ലും​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​പൂ​​​ജ​​​ക​​​ളും​​​ ​​​അ​​​ർ​​​ച്ച​​​ന​​​ക​​​ളും​​​ ​​​ന​​​ട​​​ത്തി.​

കുംഭമേളയിൽ ഇന്ന് മാഘ പൗർണമി സ്‌നാനം

ന്യൂഡൽഹി : പ്രയാഗ്‌രാജ് കുംഭമേളയിലെ പ്രധാന സ്‌നാനങ്ങളിലൊന്നായ മാഘ പൗർണമി സ്‌നാനം ഇന്ന്. കോടികണക്കിന് ഭക്തരാണ് പ്രയാഗ്‌രാജിലേക്ക് ഒഴുകുന്നത്. ജനുവരി 29ലെ മൗനി അമാവാസി ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിക്കുകയും,​ 60ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിൽ വൻ സുരക്ഷാ സന്നാഹവും മെഡിക്കൽ സംഘങ്ങളെയും ഉൾപ്പെടെ എല്ലാ ക്രമീകരണവും ഏ‌ർപ്പെടുത്തിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. അതേസമയം,​ മേഖലയിലെ വൻ ഗതാഗത കുരുക്ക് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇന്നലെ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360