
ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ പോക്ഷക സംഘടനകളായി യുവജന സംഘടന കൂടാതെ ബാലവിഭാഗം, ട്രാൻജെൻഡർ വിഭാഗം, മുതിർന്ന പൗരന്മാരുടെ വിഭാഗം, റിട്ട. ജീവനക്കാരുടെ വിഭാഗം എന്നിങ്ങനെ 28 വിഭാഗങ്ങൾ രൂപീകരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പോഷക സംഘടകളുടെ രൂപീകരണം.
തിങ്കളാഴ്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി വിജയ് കൂടിയാലോചന നടത്തിയിരുന്നു. അതിനു ശേഷമാണ് മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി നിരവധി പുതിയ വിഭാഗങ്ങൾ രൂപീകരിച്ചത്.
പ്രശാന്ത് കിഷോർ രൂപം കൊടുത്ത തെരഞ്ഞെടുപ്പ് തന്ത്ര ഏജൻസി ഐ പാക് തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷി എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാൻ തയ്യാറെടുക്കുമ്പോഴാണ് വിജയ് പ്രശാന്ത് കിഷോർ കൂടികാഴ്ച നടന്നത് തമിഴ്നാട്ടിൽ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
പാർട്ടിയുടെ സമ്പൂർണ്ണ സംഘടന ചട്ടക്കൂട് പൂർത്തിയാക്കിയ ശേഷം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ടി.വി.കെ പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് ആദ്യം മുതൽ വിജയ് സംസ്ഥാന പര്യടനം ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |