SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

ഗ്യാനേഷ് കുമാർ ഇന്ന് ചുമതലയേൽക്കും

gyanesh-kumar

ന്യൂഡൽഹി : തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാ​നേ​ഷ് ​കു​മാ​ർ രാജ്യത്തിന്റെ 26-ാമത് മു​ഖ്യ​ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഇന്ന് ചുമതലയേൽക്കും. മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ രാജീ​വ് ​കു​മാ​ർ​ ​ഇ​ന്നലെ ​വി​ര​മി​ച്ചു. ഗ്യാനേഷ് കുമാറിന്റെ ഒഴിവിൽ 1989 ബാച്ച് ഹരിയാന കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ വിവേക് ജോഷി തിരഞ്ഞെടുപ്പ് കമ്മിഷണറായി അധികാരമേൽക്കും. തിങ്കളാഴ്ച രാത്രിയാണ് ഇരുവരുടെയും നിയമനം രാഷ്ട്രപതി അംഗീകരിച്ചത്. 1988​ ​ബാ​ച്ച് ​കേ​ര​ള​ ​കേ​ഡ​ർ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ഗ്യാനേഷ് കുമാർ.

സുപ്രീംകോടതി

നിലപാട് നി‌ർണായകം

ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി കേന്ദ്രമന്ത്രിയെ മൂന്നംഗ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സംഘടനയാണ് കോടതിയെ സമീപിച്ചത്. അടിയന്തര സ്വഭാവത്തോടെ ഒന്നാമത്തെ കേസായി വിളിക്കണമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇന്നലെ ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. 41ാമത്തെ കേസായിട്ടാണ് ലിസ്റ്റ് ചെയ്‌തിരിക്കുന്നതെന്നും, വാദം കേൾക്കാൻ സമയം ലഭിക്കാത്ത സാഹചര്യമുണ്ടാകരുതെന്നും അഭിഭാഷകൻ പറഞ്ഞു. ഇന്ന് വീണ്ടും ശ്രദ്ധയിൽപ്പെടുത്താൻ കോടതി നിർദ്ദേശിച്ചു.

വിയോജനക്കുറിപ്പ്

പുറത്ത്

പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി,​ ​കേന്ദ്ര ആഭ്യന്തരമന്ത്രി​ അമി​ത് ഷാ, ​ ​ലോ​ക്‌​സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി എന്നി​വ​ര​ട​ങ്ങി​യ​ ​സെ​ല​ക്ഷ​ൻ​ ​ക​മ്മി​റ്റി​ ​തിങ്കളാഴ്ച​ ​യോഗം​ ​ചേ​ർ​ന്നിരുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമനത്തിൽ തീരുമാനമെടുക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. തന്റെ രണ്ടു പേജ് വിയോജനക്കുറിപ്പ് രാഹുൽ എക്‌സ് അക്കൗണ്ടിലൂടെ ഇന്നലെ പുറത്തുവിട്ടു. അർദ്ധരാത്രിയിൽ ധൃതിപിടിച്ച് നിയമന വി‌ജ്ഞാപനമിറക്കിയതിനെയും വിമർശിച്ചു. നടപടി അനാദരവും മര്യാദകേടുമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും നിയമനത്തിൽ എക്‌സിക്യൂട്ടീവ് ഇടപെടൽ പാടില്ലെന്നും രാഹുൽ പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360