
യു.എസ് പനാമയ്ക്ക് കൈമാറിയ ഇന്ത്യക്കാർ
ന്യൂഡൽഹി: അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് യു.എസ് പനാമയ്ക്ക് കൈമാറിയ ഇന്ത്യക്കാരിൽ 12 പേരെ ഇന്നലെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു. നാലാമത്തെ സംഘമാണിത്. ടർക്കിഷ് എയർലൈൻസിൽ എത്തിച്ച 12 പേരിൽ നാലുപേർ പഞ്ചാബ് സ്വദേശികളാണ്. ഹരിയാന,ഉത്തർപ്രദേശ് സ്വദേശികളുമുണ്ട്. ഇന്ത്യക്കാർ ഉൾപ്പെടെ 299 പേരെ യു.എസ് പനാമയ്ക്ക് കൈമാറിയിരുന്നു.നേരത്തെ യു.എസ് സേനാ വിമാനങ്ങളിൽ മൂന്നുതവണയായി കുടിയേറ്രക്കാരെ അമൃത്സർ രാജ്യാന്തര വിമാനത്താവളത്തിലിറക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും ഒഴികെ മറ്റുള്ളവരെ വിലങ്ങണിയിച്ചാണ് കൊണ്ടുവന്നതെന്ന് ഫെബ്രുവരി 15ന് വിമാനമിറങ്ങിയവർ വെളിപ്പെടുത്തി. കൈയിൽ വിലങ്ങും കാലിൽ ചങ്ങലയുമിട്ടിരുന്നുവെന്ന് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |