SignIn
Kerala Kaumudi Online
Friday, 23 October 2026 12.28 AM IST

ഓരോ വോട്ടിനും മൂല്യമുണ്ട്: സുപ്രീംകോടതി

e

ന്യൂ‌ഡൽഹി: തിരഞ്ഞെടുപ്പ് ഫലത്തിന് എത്രത്തോളം നിർണായകമായിരുന്നു എന്നതിനപ്പുറം ഓരോ വോട്ടിനും അതിന്റേതായ മൂല്യമുണ്ടെന്ന് സുപ്രീംകോടതി. ഓരോ വോട്ടിന്റെയും പവിത്രത സംരക്ഷിക്കപ്പെടണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൽ, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഗ്രാമ പ്രധാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും വോട്ടെണ്ണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അലഹബാദ് ഹൈക്കോടതി നടപടി റദ്ദാക്കി. വീണ്ടും വോട്ടെണ്ണാൻ അനുമതി നൽകി.

തിരഞ്ഞെടുപ്പ് രേഖകളിൽ ചിലത് കാണാനില്ലാത്തതും വോട്ടെണ്ണലിലെ പാകപിഴകളും ഉൾപ്പെടെ പരിഗണിച്ചാണ് നടപടി. നാല് സ്ഥാനാർത്ഥികളിൽ മൂന്ന് പേർ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ടതും കണക്കിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360