SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ഹംപി കൂട്ടമാനഭംഗം, കർണാടക സർക്കാരിനെ ആക്രമിച്ച് ബി.ജെ.പി

d

ബംഗളൂരു: ഹംപിയിൽ ഇസ്രയേലി വനിതയും ഹോം സ്റ്റേ ഉടമയും കൂട്ടമാനഭംഗത്തിനിരയായ സംഭവത്തിൽ സിദ്ധരാമയ്യ സർക്കാരിനെ കടന്നാക്രമിച്ച് ബി.ജെ.പി. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തെ അപലപിച്ച ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ സർക്കാർ തെറ്റായ കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ക്രമസമാധാനം പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ആരോപിച്ചു. അതിനിടെ,​ കേസിലെ മൂന്നാമത്തെ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്.

ഗംഗാവതി സ്വദേശിയായ നിർമ്മാണത്തൊഴിലാളിയാണ് ഇയാൾ. ഗംഗാവതി സായ് നഗർ സ്വദേശികളായ സായ് മല്ലു, ചേതൻ സായ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതികളെ മാനഭംഗത്തിനിരായക്കിയെന്നും കൂടെയുള്ളവരെ ആക്രമിച്ചതായും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന സനാപൂർ തടാകത്തിന് സമീപത്തുള്ള ദുർഗമ്മ ക്ഷേത്രത്തിന് മുന്നിലെ സി.സി ടിവികളിൽ നിന്നാണ് പൊലീസിന് നിർണായക തെളിവുകൾ കിട്ടിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന ഇരകളുടെ മൊഴികളും നിർണായകമായി. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇവരെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അതേസമയം, യുവതികളുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇവർക്ക് കൗൺസിലിംഗ് നൽകുന്നുണ്ട്. വിഷയത്തിൽ ഇസ്രയേലി എംബസി ഇടപെട്ടിട്ടുണ്ട്. യുവതിക്ക് സഹായവുമായി എംബസി ഉദ്യോഗസ്ഥർ എത്തി.

രക്ഷിച്ചത് യു.എസ് പൗരൻ

അക്രമികൾ കനാലിൽ തള്ളിവിട്ട മൂവർ സംഘത്തിലെ ഒഡീഷ സ്വദേശി ബിബാഷിനെ രക്ഷിക്കാൻ

ഡാനിയൽ പിറ്റസ് എന്ന അമേരിക്കൻ പൗരൻ പറ്റുന്നത്ര ശ്രമിച്ചു. മഹാരാഷ്ട്ര സ്വദേശിയെ കൈയിൽ പിടിച്ച് കരയിലേക്ക് നീന്തി.
പിന്നീട് ഡാനിയൽ പുഴയിലേക്ക് ഇറങ്ങി. എന്നാൽ, ബിബാഷ് ഒഴുക്കിൽ അപ്രത്യക്ഷനായിരുന്നു. എഴുന്നേൽക്കാൻ വയ്യാതെ കുറേ നേരം കരയിൽ കിടന്നെന്നാണ് ഇരുവരുടെയും മൊഴി. പിന്നീട് എഴുന്നേറ്റ് കരയിലേക്ക് ചെന്നപ്പോൾ കണ്ടത് ഭയന്ന് കരഞ്ഞ് ഇരിക്കുന്ന യുവതികളെയാണ്. ബിബാഷിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360