
ന്യൂഡൽഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ. അഖിലേന്ത്യാ ഐക്യ മഹിളാസംഘം ദേശീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിലൂടെ മാത്രമേ ജനാധിപത്യം പൂർണമായി സംരക്ഷിക്കാൻ കഴിയുള്ളുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം കെ. സിസിലി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഷിബു ബേബി ജോൺ, എ.എ. അസീസ്, ബാബു ദിവാകരൻ, തപൻ ഘോർ, പാർത്ഥ സാരഥി ദാസ് ഗുപ്ത ,സുജേത വിശ്വാസ്, സർബാനി ഭട്ടാചാര്യ,സി.രാജലക്ഷ്മി, ഭാരതി,മൻപ്രീത് കൗർ,സിമ്രാൻ തുടങ്ങിയവർ സംസാരിച്ചു. കൺവെഷനിൽ
ഐക്യ മഹിളാസംഘത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഛായാ റോയ് (ബംഗാൾ) ആണ് പ്രസിഡന്റ്, സർബാനി ഭട്ടാചാര്യ (ബംഗാൾ ) , സി. രാജലക്ഷ്മി (കേരളം), കാമാചി (തമിഴ്നാട് ) എന്നിവർ വൈസ് പ്രസിഡന്റുമാർ. കെ.സിസിലിയാണ് (കേരളം) ജനറൽ സെക്രട്ടറി. മുംതാസ് (കേരളം), മേഘ സെൽവരാജ് ( തമിഴ് നാട് ), അഡ്വ. ഹരിപ്രിയ ഗാംഗുലി (ഡൽഹി ) എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നുള്ള ലീലാമ്മ, കെ. രാജി, ഗ്രേസ് മേരി , അമ്മിണി വർഗീസ് , മിനിമോൾ അഗസ്റ്റിൻ, ലൈലാ സലാഹുദ്ദീൻ, ആരിഫാ മുഹമ്മദ്, എന്നിവർ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |