SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

കത്വയിലെ കൊലപാതകം: പിന്നിൽ ഭീകരരെന്ന് കേന്ദ്രമന്ത്രി

k

ന്യൂഡൽഹി : ജമ്മു കാശ്‌മീരിലെ കത്വയിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഭീകരരെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വ്യാഴാഴ്ച കാണാതായ ദർശൻ സിംഗ്, യോഗേഷ് സിംഗ്, വരുൺ സിംഗ് എന്നിവരുടെ മൃതദേഹങ്ങൾ ശനിയാഴ്ചയാണ് കത്വ മൽഹാർ മേഖലയിലെ വനപ്രദേശത്ത് കണ്ടെത്തിയത്. വളരെയധികം ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. മേഖലയിലെ സമാധാനം നശിപ്പിക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ മേഖലയിൽ വ്യാപക പ്രതിഷേധമുയർന്നു.

സുരക്ഷാ സാഹചര്യം

വിലയിരുത്തി

കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ഗോവിന്ദ് മോഹന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതതല യോഗം ചേർന്ന് ജമ്മു കാശ്‌മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്തി. കത്വയിലെ കൊലപാതകങ്ങളും ചർച്ചയായി. കത്വ,​ ഉധംപൂ‌ർ,​ ദോഡ,​ കിഷ്‌ത്വാർ,​ റിയാസി,​ രജൗരി,​ പൂഞ്ച് എന്നിവിടങ്ങളിലെ ഭീകരസാന്നിദ്ധ്യം അമർച്ച ചെയ്യാനുള്ള പദ്ധതികൾ ചർച്ചയായി. ജമ്മുവിലായിരുന്നു യോഗം. അമർനാഥ് തീർത്ഥാടന യാത്ര മുന്നൊരുക്കങ്ങൾ,​ മേഖലയിലെ സമാധാനം പുന:സ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നടപടികളും വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360