
കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്.
സാമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ അക്കൗണ്ട് ചമച്ച് പണം തട്ടാൻ ശ്രമിക്കുന്നുവെന്ന് തുടരെ പരാതികൾ ലഭിക്കുന്നതായി രാജ്ഭവൻ അറിയിച്ചു.
വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പൊലീസിൽ അറിയിക്കണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു.
പല പേരിലും ചില വ്യാജന്മാർ ബംഗാൾ ഗവർണറുമായി ബന്ധമുള്ള പലരെയും ഫോണിൽ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പോലീസിൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയർന്നുവരുണ്ട്. ഇക്കാര്യത്തിലും അഭ്യുദയകാംക്ഷികൾ ജാഗ്രതപാലിക്കണമെന്ന് രാജ്ഭവൻ വീണ്ടും മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |