SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

രാമേശ്വരം പാലം റെഡി; ഈ മാസം ട്രെയിൻ ഓടും, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

READ ENGLISH VERSION
rr

തിരുവനന്തപുരം: രാമേശ്വരം കടലിനു മുകളിലൂടെ വീണ്ടും ട്രെയിൻ സർവീസ്.

ഈ മാസംതന്നെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ല.

തമിഴ്നാട്ടിലെ രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെയാണ് റെയിൽവേപാലം.

കപ്പലുകൾക്ക് കടന്നുപോകാൻ കഴിയുംവിധം നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമാണിത്.

115യാത്രക്കാരുള്ള ട്രെയിൻ കടൽ വിഴുങ്ങുകയും ധനുഷ്കോടിയെ പ്രേതനഗരമാക്കുകയും ചെയ്‌ത 1964ലെ ചുഴലിക്കൊടുങ്കാറ്റിന്റെ കെടുതികളുടെ സ്മാരകമായ പാമ്പൻ പാലത്തിനു പകരമാണ് പുതിയ പാലം.

കഴിഞ്ഞ ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നു. നിർമ്മാണത്തിൽ ചില അപാകതകൾ റെയിൽവേ സുരക്ഷാ കമ്മിഷണർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് നീട്ടിവയ്ക്കുകയായിരുന്നു.

പാലത്തിലെ സ്പാൻ ഉയർത്തി കോസ്റ്റ് ഗാർഡിന്റെ കപ്പൽ ഓടിച്ചും തുടർന്ന് അതു താഴ്ത്തി പാലം യോജിപ്പിച്ച് ട്രെയിൻ ഓടിച്ചും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.രാമേശ്വരം, ധനുഷ്കോടി യാത്രകൾ കൂടുതൽ സുഗമമാകും.

പാലം നൂറു തൂണുകളിൽ,

കപ്പൽ പാതയിൽ സ്പാൻ

2.08 കി.മീ.

പാലത്തിന്റെ നീളം

12.5 മീറ്റർ:

പാലത്തിന്റെ

ഉയരം

( സമുദ്രനിരപ്പിൽ നിന്ന്)

18.3 മീറ്റർ:

തൂണുകൾ

തമ്മിലുള്ള അകലം

(കപ്പൽ പാതയ്ക്ക്

ഇരുവശത്തുമായി)

72.5 മീറ്റർ:

കപ്പൽപാതയുടെ

ഭാഗത്തുള്ള സ്പാൻ നീളം

(ഇതു തൂക്കുപാലം പോലെ)

22 മീറ്റർ:

ഇരുവശത്തുമുള്ള

ഉരുക്കുതൂണുകളിൽ ബന്ധിച്ച

സ്പാൻ കുത്തനെ ഉയർത്തും.

കപ്പൽ കടന്നുപോകും

531 കോടി:

നിർമ്മാണ ചെലവ്

(റെയിൽ വികാസ് നിഗം ലിമിറ്റഡ്)

ഇ.ശ്രീധരനെ പ്രശസ്തനാക്കിയ പാലം

#1914ൽ നിർമ്മിച്ച പഴയ പാലത്തിലൂടെ രാമേശ്വരവും കടന്ന് ധനുഷ്കോടിവരെ ട്രെയിൻ ഗതാഗതം ഉണ്ടായിരുന്നു.

ചുഴലിക്കാറ്റ് 1964 ഡിസംബർ 22ന് ധനുഷ്‌കോടിയെ തകർത്തു. 115 യാത്രക്കാരുള്ള ട്രെയിൻ കടലെടുത്തു.

# വർഷങ്ങൾ കഴിഞ്ഞ് റെയിൽവേ എൻജിനീയറായ മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിൽ രാമേശ്വരം വരെയുള്ള പാലം അറ്റകുറ്റപ്പണി നടത്തി സർവീസിന് സജ്ജമാക്കി. 110വർഷം പഴക്കമുള്ള പഴയ പാലം സുരക്ഷാകാരണങ്ങളാൽ 2022 ഡിസംബർ 23ന് അടച്ചു. അതുവരെ ട്രെയിൻ സർവീസ് നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360