
ചണ്ഡീഗർ: പഞ്ചാബിലെ മോഗയിൽ ശിവസേനാ നേതാവിനെ വെടിവെച്ചു കൊന്നു. ശിവസേന ജില്ലാ പ്രസിഡന്റ് മംഗത് റായിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സ്റ്റേഡിയം റോഡിൽ വച്ച് ബൈക്കിൽ പിന്തുടർന്ന് അക്രമികൾ മംഗതിന് നേരെ വെടിയുതിർക്കുകയായിരുന്നു. 11 വയസുള്ള ആൺകുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. രാത്രി 10 ഓടെ അജ്ഞാതരായ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർത്തു. രക്ഷപ്പെടാനായി ശ്രമിച്ചെങ്കിലും അക്രമികൾ പിന്തുടർന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു. പൊലീസെത്തി മംഗത് റായിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |