
ന്യൂഡൽഹി : കംപ്ട്രോളർ ആൻഡ് ഓഡിറ്രർ ജനറലിന്റെ (സി.എ.ജി) നിയമനത്തിന് സുതാര്യത ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്രിഗേഷൻ എന്ന സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിലാണ് ജസ്റ്രിസുമാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സ്വതന്ത്ര സമിതിയാകണം സി.എ.ജിയെ തിരഞ്ഞെടുക്കേണ്ടതെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. മൂന്നംഗ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. സ്ഥാപനങ്ങളെ വിശ്വസിക്കുമ്പോൾ തന്നെ അവയുടെ സ്വതന്ത്ര സ്വഭാവം നിലനിർത്തുകയും ചെയ്യേണ്ടതുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |