
ശ്രീനഗർ: മാതാ വൈഷ്ണോദേവി ക്ഷേത്ര ബേസ് ക്യാമ്പായ കത്രയിലെ ഹോട്ടൽ മുറിയിൽ മദ്യപാന പാർട്ടി നടത്തിയതിന് ഇൻഫ്ളുവൻസർ ഓറി ഉൾപ്പടെ ഏഴ് പേരെ ജമ്മുകാശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. പാർട്ടിയുടെ വീഡിയോ 'മാതാ വൈഷ്ണോ ദേവി, കത്ര' എന്ന് ടാഗ് ചെയ്ത് ഓറി തന്നെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തായത്. മതവികാരം വ്രണപ്പെടുത്തിയതിനും ബേസ് ക്യാമ്പിൽ മദ്യപാനം വിലക്കിയുള്ള ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ലംഘിച്ചതിനുമാണ് കേസ്.
പ്രമുഖ ബോളിവുഡ് താരങ്ങളുടെ ഉറ്റസുഹൃത്താണ് ഓറി. ജാൻവി കപൂർ, ഖുഷി കപൂർ, അനന്യ പാണ്ഡേ, സാറാ അലി ഖാൻ, ഭൂമി പഡ്‌നേക്കർ തുടങ്ങിയവരോടൊപ്പം പാർട്ടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. മുംബയ് വ്യവസായി സൂരജ് കുന്ദൻലാൽ അവത്രമണിയുടെയും ഷഹനാസിന്റെയും മകനാണ് ഓറി. ഹോട്ടൽ, റിയൽ എസ്റ്റേറ്റ് ബിസിനസാണ് കുടമബത്തിന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |