
ന്യൂഡൽഹി : അഹമ്മദാബാദിലെ സബർമതി ആശ്രമം നവീകരിക്കുന്നതിനെതിരെ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. 1200 കോടി മുടക്കി ആശ്രമം വികസിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെയാണ് ഹർജിയിൽ ചോദ്യം ചെയ്തത്. ഗാന്ധിയൻ പാരമ്പര്യത്തോടുള്ള വഞ്ചനയാണ് പദ്ധതിയെന്ന് പരാതിപ്പെട്ടു. 2022 സെപ്തംബറിൽ തുഷാർ ഗാന്ധിയുടെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ രണ്ടരവർഷത്തോളം വൈകിയത് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിൻഡൽ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹർജിയിൽ ഇടപെടാനാകില്ലെന്നും നിലപാടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |