
കൊൽക്കത്ത: പാവപ്പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗ്രാമീണർ സർവതും നഷ്ടപ്പെട്ട് സ്വന്തം നാട്ടിൽ അഭയാർഥികളെപ്പോലെ ഭയന്നുകഴിയുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ്. പരിഷ്‌കൃതസമൂഹത്തിന് അത് കണ്ടുനിൽക്കാനാവില്ല. അക്രമബാധിത ജില്ലകളായ മാൽഡയിലും മുർഷിദാബാദിലും രണ്ടു ദിവസത്തെ സന്ദർശനം നടത്തിയ ഗവർണർ, ആക്രമണത്തിന് ഇരയായവരുടെ ആവശ്യങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകളുമായി ചർച്ച ചെയ്യുമെന്നുറയിച്ചു. അവരുടെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |