
ചെന്നൈ:നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിനെ പിന്തുണച്ച് ഡി.എം.കെ. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നതായി ഡി.എം.കെ നേതാവ് ടി.ആർ ബാലു അറിയിച്ചു. ഇത് ലജ്ജാകരവും അംഗീകരിക്കാനാവാത്തതുമാണ്.
'ഇന്ത്യ" സഖ്യത്തിലെ പാർട്ടികൾ കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്ന റിപ്പോർട്ടിനിടെയാണ് ഡി.എം.കെയുടെ നിർണായക നിലപാട്. റായ്പൂർ സമ്മേളനത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ റെയ്ഡ് ഉണ്ടായെന്നും ബാലു വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |