SignIn
Kerala Kaumudi Online
Monday, 21 September 2026 5.41 AM IST

പൂഞ്ചിൽ മൂന്ന് ഭീകരർ പിടിയിൽ

f

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ സുരക്ഷാ സേന ഹിസ്ബുൾ മുജാഹിദീൻ ഭീകര കേന്ദ്രം തകർത്തു. മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തു. മാണ്ഡി പ്രദേശത്താണ് ഓപ്പറേഷൻ നടന്നത്. എ.കെ സീരീസ് തോക്കുകളുൾപ്പെടെ വൻ ആയുധശേഖരവും കണ്ടെത്തി . ഈ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച കുൽഗാമിൽ രണ്ട് കടുത്ത ലഷ്‌കറെ ത്വയ്ബ ഭീകരരെ വധിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, TERRORIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360