SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 AM IST

രാഷ്ട്രപതി ഇന്ന് കേരളത്തിലെത്തും

murmu

തിരുവനന്തപുരം: നാലു ദിവസത്തെ സന്ദർശനത്തിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, ദേവസ്വം മന്ത്രി വി.എൻ.വാസവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിക്കും. ഏഴുമണിയോടെ രാജ് ഭവനിലെത്തുന്ന രാഷ്ട്രപതി അവിടെ അനന്തപുരി സ്യൂട്ടിൽ വിശ്രമിക്കും.

ശബരിമല, ശിവഗിരി സന്ദർശനം, മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാവരണം, പാലാ സെന്റ് തോമസ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ് എന്നിവയുടെ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയ പരിപാടികളിലാണ് സംബന്ധിക്കുക. നാളെ രാവിലെ 9.25ന് ഹെലിക്കോപ്റ്ററിൽ നിലയ്ക്കലേക്ക് തിരിക്കും. രാജ് ഭവനിൽ വച്ച് ഇരുമുടി കെട്ട് നിറച്ചാവും പുറപ്പെടുക. ഗവർണറും പത്നിയും പോകുന്നതും ഇരുമുടിക്കെട്ടുമായാണ്. 23 ന് ഉച്ചയ്ക്ക് 12.50നാണ് ശിവഗിരിയിലെ പരിപാടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DRAUPADI MURMU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360