SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മോദി ഏപ്രിൽ 3ന് പുതുച്ചേരിയിൽ

s

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ 3ന് ചെന്നൈയിലെത്തും. അന്നു പുതുച്ചേരിയിൽ പ്രചാരണം നടത്തും.

4 ന് അദ്ദേഹം ചെന്നൈയിലെ മൈലാപ്പൂർ മണ്ഡലത്തിൽ പ്രചാരണം നടത്തും. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ഇന്നലെ ആരംഭിച്ചിരുന്നു. ഞായറാഴ്ച പാലക്കാട് എത്തുന്നതിനായി കോയമ്പത്തൂർ വിമാനത്താവളത്തിൽ മോദി എത്തിയപ്പോൾ ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു. ബി.ജെ.പി, അണ്ണാ ഡി.എം.കെ നേതാക്കൾ അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു. പക്ഷേ,ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ എത്തിയില്ല. സ്വീകരിക്കുന്നവരുടെ പട്ടികയിൽ പേരുണ്ടായിട്ടും അണ്ണാമലൈ എത്താത്തത് രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360